തിരുവനന്തപുരം : ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലം സന്ദർശിക്കുന്ന തീർത്ഥാടകർക്ക് വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ വിതരണം ചെയ്യും. 31ന് രാവിലെ 7ന് എസ്.എൻ. ട്രസ്റ്റ് ബോർഡംഗം കെ.ആർ. പ്രസാദിന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ ചേന്തി അനിൽ, വി. വിശ്വലാൽ, വി. ഗിരി ഒറ്റിയിൽ, സരസ്വതി മോഹൻദാസ്, ബൈജു തമ്പി, കടകംപള്ളി സനൽ, വടുവൊത്ത് പ്രസാദ് എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി ആലുവിള അജിത്ത് അറിയിച്ചു.