തിരുവനന്തപുരം: ശ്രീനാരായണഗുരുവിനെക്കുറിച്ച് കെ. സുദർശനൻ രചിച്ച 'ഗുരുവേ നമഃ' പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകിട്ട് 3.30ന് ശിവഗിരിയിലെ പരിസ്ഥിതി സമ്മേളന വേദിയിൽ മന്ത്രി കെ. രാജു സാന്ദ്രാനന്ദ സ്വാമികൾക്ക് നൽകി നിർവഹിക്കും. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും. പ്രളയാന്തര നവകേരള നിർമിതിയിൽ ഗുരുദർശനത്തിന്റെ പ്രസക്തി വിവരിക്കുന്ന പുസ്തകത്തിന്റെ പ്രസാധകർ സൈകതം ബുക്സാണ്.