കാട്ടാക്കട: പെരുംകുളത്തൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സ്വർഗ വാതിൽ ഏകാദശി മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ആരംഭിച്ചു. നിത്യ പൂജകൾക്ക് പുറമെ ലക്ഷാർച്ചന, പുഷ്പാഭിഷേകം, പഞ്ചവിംശതി കലശപൂജ എന്നിവയും നടക്കും. മൂന്നാം ദിവസം വരാഹാവതാര ചാർത്തും, നാലാം ദിവസം നരസിംഹാവതാര ചാർത്തും വൈകിട്ട് 7.30 മുതൽ കലാപരിപാടികളും നടക്കും. വാമനാവതാര ചാർത്തു ദർശനം നൽകുന്ന അഞ്ചാം ദിവസം പ്രത്യേക പൂജകളും, കലാപരിപാടികളും അരങ്ങേറും. 30ന് പരശുരാമാവതര ചാർത്ത് ദർശനം ഒരുക്കും. ഏഴാം ദിവസം ശ്രീരാമവതാര ചാർത്തും സംഗീത നൃത്ത സന്ധ്യയും നടക്കും. എട്ടാം ദിനത്തിൽ ബാലരാമവതാര ചാർത്തു ദർശനവും നൃത്തനൃത്യങ്ങളും നടക്കും. ഒൻപതാം ദിനത്തിൽ ശ്രീകൃഷ്ണവതാര ചാർത്തു ദർശനം നൽകും. പത്താം ദിവസം സഹസ്ര ദീപ കാഴ്ചയും കലാപരിപാടികളും നടക്കും. പ്രധാന ചടങ്ങുകളായ നരസിംഹാവതാരം 31നും, ശ്രീകൃഷ്ണാവതാരം 1നും, രുഗ്മിണി സ്വയംവരം 2നും, കുചേല വൃത്തം 3 നും, സ്വർഗാരോഹണം 4നും നടക്കും.