തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ റിപ്പബ്ളിക്കൻ പാർട്ടി ഒഫ് ഇന്ത്യ (ആർ.പി.ഐ)​ സംസ്ഥാന കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സത്യഗ്രഹം നടത്തി.ആർ.പി.ഐ ദേശീയകമ്മിറ്റി അംഗം വി.ഐ.ബോസ് കോട്ടയം ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് പിറവന്തൂർ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി തൈക്കാട് വിജയകുമാർ,​ആബിദാബീവി കുന്നിക്കോട്,​ പള്ളിയ്ക്കൽ കബീർ സഖാഫി,​കാർത്തികേയൻ ആശാരി പാപ്പനംകോട്,​കൃഷ്‌ണൻ ഹരിപ്പാട്,​കെ.പി.നാരായണൻ കരിക്കകം തുടങ്ങിയ നേതാക്കൾ സംസാരിച്ചു.