തിരുവനന്തപുരം: ജെ.എസ്.എസ് സോഷ്യലിസ്റ്റ് വാമനപുരം മണ്ഡലം കൺവെൻഷൻ സംസ്ഥാന സെക്രട്ടറി പാളയം സതീഷ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം വെഞ്ഞാറമൂട് സുദർശനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.നാഷിദ്,ജില്ലാസെക്രട്ടറി വാവറഅമ്പലം അജികുമാർ,ജില്ലാ പ്രസിഡന്റ് ദിലീപ് തമ്പി ,നടരാജൻ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി വെഞ്ഞാറമൂട് സതികുമാർ(സെക്രട്ടറി ), മൈലമൂട് ഷാ (പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.