ആര്യനാട്: ആളൊഴിഞ്ഞ വീട്ടുപറമ്പിലെ കിണറ്റിൽ വീണ യുവതിയെ ഫയർഫോഴ്സ് രക്ഷിച്ചു.ആര്യനാട് പറണ്ടോട് മലയൻ തേരി മൺപുറത്ത് വീട്ടിൽ ഇമ്പരാജിന്റെ ഭാര്യ പ്രിയ (38) ആണ് അയൽപക്കത്തെ കിണറ്റിൽ അകപ്പെട്ടത്. ഇന്നലെ രാവിലെ റബർ ടാപ്പിംഗിനെത്തിയവർ കിണറ്റിൽ നിന്ന് കരച്ചിൽ കേട്ടതിനെ തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തി 50 അടിയോളം ആഴമുള്ള കിണറ്റിലിറങ്ങി യുവതിയെ വലക്കുള്ളിലാക്കി പുറത്തേയ്ക്കെടുത്തു. സീനിയർഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഹരിലാൽ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനിൽകുമാർ, അനീഷ് കുമാർ,ശരത്,ഡ്രൈവർ അനീഷ് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പത്തടിയോളം വെള്ളമുള്ള കിണറ്റിന്റെ തൊടിയിൽ പിടിച്ച് കിടക്കുകയായിരുന്നു യുവതിയെ ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.