തിരുവനന്തപുരം: ജനുവരി 8ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ മുന്നോടിയായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ നയിക്കുന്ന സംയുക്ത ട്രേഡ് യൂണിയൻ ജാഥ വിജയിപ്പിക്കണമെന്ന് എ.ഐ.ടി.യു. സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാടും സെക്രട്ടറി മീനാങ്കൽ കുമാറും അഭ്യർത്ഥിച്ചു.