മാനന്തവാടി:കോൺവെന്റിൽനിന്ന് കാണാതായ അസം യുവതി തൂങ്ങിമരിച്ചു.മാനന്തവാടി കുറ്റിമൂല സെന്റ് അഗസ്റ്റിൻ കോൺവെന്റിലെ ജീവനക്കാരി അസം തുംഗ് ബാരി സ്വദേശിനി മേരി (20) യാണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുതൽ യുവതിയെ കാണ്മാനില്ലെന്ന് കോൺവെന്റ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ രാവിലെ കോൺവെന്റിനുപിന്നിലെ തോട്ടത്തിലെ കശുമാവിൽ മേരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആറുമാസം മുമ്പാണ് മേരി കോൺവെന്റിലെത്തിയത്.