vice-president-venkaiah-n
VICE PRESIDENT VENKAIAH NAIDU

തിരുവനന്തപുരം: ഒരു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഇന്ന് തിരുവനന്തപുരത്തെത്തും. രാവിലെ ഒൻപതിന് പ്രത്യേക വിമാനത്തിൽ അദ്ദഹം തിരുവനന്തപുരത്തെത്തും. തുടർന്ന്, ഹെലികോപ്ടറിൽ വർക്കലയിലേക്ക് തിരിക്കും. രാവിലെ 10ന് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും. അതിന് ശേഷം 12 ന് തോന്നയ്ക്കൽ സായിഗ്രാമത്തിലെ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷത്തിൽ മുഖ്യാതിഥിയാവും. വൈകിട്ട് 4ന് മാർ ഇവാനിയോസ് ക്യാമ്പസിൽ ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കും. വൈകിട്ട് 5.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ അദ്ദേഹം മടങ്ങും.