കിളിമാനൂർ: മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മടവൂർ പഞ്ചായത്ത്‌ കമ്മിറ്റി രൂപികരിച്ചു. പുലിയൂർക്കോണത്ത് കൂടിയ കമ്മിറ്റി രൂപീകരണ യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ലൈജു ഉദ്ഘാടനം ചെയ്തു.മടവൂർ നൗഷാദ് അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ശ്രീജ ഷൈജു ദേവ്,സി.ഐ.ടി.യു പഞ്ചായത്ത്‌ സെക്രട്ടറി ഷൈജുദേവ്, യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുനിൽ മർഹബ, അൻസാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി മടവൂർ നൗഷാദ് (പ്രസിഡന്റ്) അൻസാർ (സെക്രട്ടറി) നാസർ പുലിയൂർക്കോണം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.