വട്ടപ്പാറ : മോട്ടോർ ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വട്ടപ്പാറ പുതുവൽ പുത്തൻവീട്ടിൽ വാസന്തി (54)യാണ് മരിച്ചത്. കഴിഞ്ഞ 18ന് വട്ടപ്പാറ ജംഗ്ഷന് സമീപത്തുവച്ചാണ് അപകടം .

ഭർത്താവ്: എൻ. മോഹനൻ. മക്കൾ: അനിൽ, അനിത. മരുമക്കൾ: ശ്രുതി, അനിൽകുമാർ. സഞ്ചയനം: 2ന് രാവിലെ 9ന്.