sarada

പാറശാല : ബൈക്കിൽനിന്നു തെറിച്ചുവീണ വീട്ടമ്മ മരിച്ചു. ആറയൂർ ഊറ്റംകുളങ്ങര പുത്തൻവീട്ടിൽ പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ ശാരദ (63) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽനിന്നു ഇടിച്ചക്കപ്ലാമൂടിലേക്കുള്ള യാത്രാ മദ്ധ്യേ അഞ്ചാലിക്കോണത്ത് വച്ചായിരുന്നു അപകടം. മകൻ ഗിരിഷ് കുമാറിന്റെ ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യവേ , റോഡിലേക്കു തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻതന്നെ പാറശാല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മറ്റ് മക്കൾ : രാജശേഖരൻ, കല.

ഫോട്ടോ:ശാരദ