മോസ്കോ : അമ്മയായതിന് ശേഷം ചതുരംഗ കരുക്കൾക്കരികിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ താരം കൊനേരു ഹംപിക്ക് 2019 ലെ ലോക റാപ്പിഡ് ചെസ് കിരീടം. മോസ്കോയിൽ ഇന്നലെ നടന്ന ഫൈനലിൽ ചൈനയുടെ ലെയ്യിംഗ് ജിയെ കീഴടക്കിയാണ് ഹംപി കിരീടം ചൂടിയത്. ഫൈനലിന്റെ ആദ്യ റൗണ്ടിൽ സമനിലയായതോടെ നടത്തിയ പ്ളേ ഒാഫിലാണ് ഹംപി ചൈനീസ് താരത്തെ കീഴടക്കിയത്.
വിവാഹത്തിനും പ്രസവത്തിനുംശേഷം രണ്ട് വർഷത്തോളം (2016-18) കളിക്കളത്തിൽനിന്ന് വിട്ടുനിന്ന ശേഷമുള്ള ഹംപിയുടെ ആദ്യപ്രധാന കിരീടമാണിത്.
ആൻഡി മുറെയ്ക്ക് പരിക്ക്
ലണ്ടൻ : ഇടുപ്പിന് പരിക്കേറ്റതിനാൽ അടുത്തമാസം തുടങ്ങുന്ന സീസണിലെ ആദ്യ ഗ്രാൻസ്ളാമായ ആസ്ട്രേലിയൻ ഒാപ്പണിൽ പങ്കെടുക്കില്ലെന്ന് ബ്രിട്ടീഷ് ടെന്നിസ് താരം ആൻഡി മുറെ അറിയിച്ചു. കഴിഞ്ഞമാസം ഡേവിസ് കപ്പിനിടെയാണ് പരിക്കേറ്റത്.