തിരുവനന്തപുരം : അനന്തപുരി ഫിലിം സൊസൈറ്റിയുടെ രണ്ടാമത് അനന്തപുരി ഷോർട്ട് ഫിലിം,ഡോക്യുമെന്ററി,മ്യൂസിക് ആൽബം ഫെസ്റ്റിവലിന് എൻട്രി ക്ഷണിച്ചു. മികച്ച ചിത്രങ്ങൾക്ക് കാഷ് അവാർഡും ഫലകവും ലഭിക്കും.എൻട്രികൾ ജനുവരി 10 നകം ലഭിക്കണം. മികച്ച നടൻ,നടി, എഡിറ്റർ, കാമറാമാൻ,സംവിധായകൻ തുടങ്ങി 30 അവാർഡുകൾ നൽകും. 21 ന് ഭാരത് ഭവനിലാണ് അവാർഡ് വിതരണം.രജിസ്റ്റർ ചെയ്യുന്ന എല്ലാ എൻട്രികൾക്കും മൊമന്റോ നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 79076222216,9495626762 .