england-lost
england lost

സെഞ്ചൂറിയൻ : ബോക്സിംഗ് ഡേയിൽ തുടങ്ങിയ ഇംഗ്ളണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ വിജയം. സെഞ്ചൂറിയനിൽ 107 റൺസിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. നാലാം ദിവസമായ ഇന്നലെ 376 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ട് 268 റൺസിന് ആൾ ഒൗട്ടാവുകയായിരുന്നു.

ആദ്യ ഇന്നിംഗ്സിൽ 284 റൺസെടുത്ത ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ളണ്ട് 181 റൺസിന് ആൾ ഒൗട്ടായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 272 റൺസെടുത്തതോടെയാണ് ഇംഗ്ളണ്ടിന് വിജയലക്ഷ്യമായി 376 റൺസ് കുറിക്കപ്പെട്ടത്.

മൂന്നാംദിവസം 121/1 എന്ന നിലയിലായിരുന്ന ഇംഗ്ളണ്ട് ഇന്നലെ ഒരു പരിധിവരെ പൊരുതി നോക്കിയ ശേഷമാണ് കീഴടങ്ങിയത്. ഒാപ്പണർ റോയ് ബേൺസ് (84), സിബിലി (29), ഡെൻലെ (31), ക്യാപ്ടൻ ജോറൂട്ട് (48), ബട്ട്ലർ (22) എന്നിവരാണ് രണ്ടാം ഇന്നിംഗ്സിൽ പൊരുതി നോക്കിയത്.

ഇന്നലെ ബേൺസും ഡെൻലിയും ചേർന്നാണ് ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയത്. ബേൺസിനെ റബാദയുടെ കൈയിലെത്തിച്ച് നോർജേയാണ് സഖ്യം പൊളിച്ചത്. തുടർന്ന് ഡെൻലെയും മടങ്ങിയെങ്കിലും റൂട്ട് ബെൻ സ്റ്റോക്സിനെ (14) കൂട്ടി 200 കടത്തി. സ്റ്റോക്സും ബെയർ സ്റ്റോയും റൂട്ടും പുറത്തായതാണ് ഇംഗ്ളണ്ടിന്റെ പ്രതീക്ഷകളെ തകർത്തുകളഞ്ഞത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാദ നാല് വിക്കറ്റും നോർജേ മൂന്ന് വിക്കറ്റും വീഴ്ത്തി. കേശവ് മഹാരാജിന് രണ്ട് വിക്കറ്റ് ലഭിച്ചു.

സ്കോർ കാർഡ്

ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 284

ഡികോക്ക് 95, ഫിലാൻഡർ 35, പ്രിട്ടോറിയസ് 33, സുബൈർ ഹംസ 39

ബ്രോഡ് 4/58, കറാൻ 4/58

ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സ് 181

ഡെൻലെ 50, സ്റ്റോക്സ് 35, റൂട്ട് 29

ഫിലാൻഡർ 4/16, റബാദ 3/68

ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് 272

വാൻഡർ ഡ്യൂസൻ 51, നോർജെ 40,

ഫിലാൻഡർ 46, ഡികോക്ക് 34

ആർച്ചർ 5/102, സ്റ്റോക്സ് 2/22

ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സ് 268

ബേൺസ് 84, റൂട്ട് 48, സിബ്‌ലി 29, ഡെൻലി 31, ബട്ട്‌ലർ 22.

റബാദ 4/103, നോർജേ 3/56.

മാൻ ഒഫ് ദ മാച്ച്

ക്വിന്റൺ ഡി കോക്ക്

ആദ്യ ഇന്നിംഗ്സിൽ 95 റൺസ്, രണ്ടാം ഇന്നിംഗ്സിൽ 34 റൺസ്.

ആദ്യ ഇന്നിംഗ്സിൽ ആറ് ക്യാച്ചുകൾ

ആകെ എട്ട് ക്യാച്ചുകൾ