usha-40

ശാസ്താംകോട്ട: പാചകത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ശൂരനാട് വടക്ക് നടുവിലേമുറി കുന്നിരാടം അരവിന്ദ് ഭവനിൽ പരേതനായ അനിലിന്റെ ഭാര്യ ഉഷയാണ് (40) മരിച്ചത്. കഴിഞ്ഞ 22​ന് രാവിലെ പതിനൊന്നിനായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള ഷെഡിൽ പാചകം ചെയ്യുന്നതിനിടെ വസ്ത്രത്തിൽ തീ പടരുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ മരിച്ചു. മകൻ അര​വിന്ദ്.