peter-siddle
peter siddle

. ആസ്ട്രേലിയൻ പേസർ പീറ്റർ സിഡിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു

. മെൽബൺ ടെസ്റ്റിൽ ടീമിലുണ്ടായിരുന്നുവെങ്കിലും സിഡിലിന് പ്ളേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.

. മെൽബണിലെ വിജയത്തിനുശേഷമാണ് 35 കാരനായ സിഡിൽ വിരമിക്കൽ പ്രഖ്യാപിച്ചത്.

. ആസ്ട്രേലിയയ്ക്ക് വേണ്ടി 67 ടെസ്റ്റുകൾ കളിച്ച സിഡിൽ 221 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

. 2008 ൽ മൊഹാലിയിൽ ഇന്ത്യയ്ക്കെതിരെയായിരുന്നു അരങ്ങേറ്റം. ആ ടെസ്റ്റിൽ ആദ്യം സ്വന്തമാക്കിയത് സച്ചിൻ ടെൻഡുൽക്കറുടെ വിക്കറ്റാണ്.

. 2010 ആഷസ് പരമ്പരയിലെ ബ്രിസ്ബേൻ ടെസ്റ്റിൽ ഹാട്രിക് നേടിയിരുന്നു.

. 20 ഏകദിനങ്ങളും രണ്ട് ട്വന്റി 20 കളും കളിച്ചിട്ടുണ്ട്.

. കഴിഞ്ഞ രണ്ടുവർഷമായി സിഡിലിന് കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല.