തിരുവനന്തപുരം : തേവലക്കര പുത്തൻവീട്ടിൽ പരേതനായ പി.ടി. തോമസ് വൈദ്യന്റെ മകനും മാർ ഇവാനിയോസ് കോളേജ് റിട്ട. ഇംഗ്ളീഷ് പ്രൊഫസറുമായ പി.ടി. കോശിവൈദ്യൻ (90) നാലാഞ്ചിറ ഗ്രീൻവാലി ലെയ്‌ൻ 13 മോത്തി വിഹാറിൽ നിര്യാതനായി.

അലഹബാദിൽ ലീഡർ പത്രത്തിന്റെ സബ് എഡിറ്ററായിരുന്ന കോശിവൈദ്യൻ കൊല്ലം എസ്.എൻ കോളേജിലും തിരുവല്ല മാർത്തോമ കോളേജിലും സേവനം അനുഷ്ഠിച്ചിരുന്നു. റിട്ടയർമെന്റിന് ശേഷം കുണ്ടറ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായും സീനിയർ സിറ്റിസൺ അസോസിയേഷന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

ഭാര്യ : പൊന്നമ്മ കോശി (ഉപ്പൂട്ടിൽ മുട്ടുംപുറത്ത് കുടുംബാംഗം)​. മക്കൾ: തോമസ് വൈദ്യൻ (മോത്തി, യു.എസ്.എ), ലതാ കോശി (ഡൽഹി). മരുമക്കൾ: സുനിത വൈദ്യൻ, മഹേഷ് കോശി പോളച്ചിറയ്ക്കൽ. സംസ്കാര ശുശ്രൂഷ ഇന്ന് 2 മണിക്ക് ഭവനത്തിലും 3ന് പരുത്തിപ്പാറ മാർത്തോമ ഇമ്മാനുവൽ പള്ളിയിലും ശേഷം 5ന് ശാന്തികവാടത്തിലും.