തിരുവനന്തപുരം: പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര സ്വദേശിനി വിജിത (38) ആണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. 90 ശതമാനം പൊള്ളലോടെ ഇന്നലെ രാത്രി ഒൻപതോടെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. കരിയില കൂട്ടിയിട്ട് കത്തിക്കുമ്പോൾ തീ ശരീകത്തിൽ പടർന്നു പിടിക്കുകയായിരുന്നു എന്നാണ് ആശുപത്രിയിൽ നൽകിയിരിക്കുന്ന വിവരം. ഇവരെ ബേൺസ് ഐ.സി.യുവിലേക്ക് മാറ്റി.