കല്ലമ്പലം: മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ (സി. ഐ. ടി. യു) മടവൂർ പഞ്ചായത്ത് കമ്മിറ്റി രൂപികരിച്ചു. പുലിയൂക്കോണത്ത് നടന്ന കമ്മിറ്റി രൂപീകരണ യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ് ലൈജു ഉദ്ഘാടനം ചെയ്തു. മടവൂർ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.അൻസാർ സ്വാഗതം പറഞ്ഞു.സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ശ്രീജാ ഷൈജു ദേവ്,സി.ഐ.ടി.യു പഞ്ചായത്ത് സെക്രട്ടറി ഷൈജുദേവ്,യൂണിയൻ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സുനിൽ മർഹബ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: മടവൂർ നൗഷാദ് (പ്രസിഡന്റ്), അൻസാർ (സെക്രട്ടറി), നാസ്സർ പുലിയൂക്കോണം (ട്രഷറർ).