ബാലരാമപുരം: പൂതംകോട് ശ്രീനാരായണ ധർമ്മപ്രകാശിനി പ്രാർത്ഥനാമന്ദിരം വാർഷികവും പതിന്നാലാമത് സ്വർഗവാതിൽ ഏകാദശി മഹോത്സവവും ജനുവരി 2 മുതൽ 6 വരെ നടക്കും. 2 ന് രാവിലെ 8.30 ന് കൊടിമരഘോഷയാത്ര, 10.30 ന് ശ്രീനാരായണ പഠന കൺവെൻഷന്റെ ആദ്യദിനത്തിൽ സിന്ധു മംഗലത്ത് വിഷയാവതരണം നടത്തും. പൂതംകോട് ടി.വി ഹരികുമാർ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 7 ന് നടക്കുന്ന സമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. ഒ.രാജഗോപാൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.വിൻസെന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. താന്നിമൂട് ശ്രീ മഹാവിഷ്ണുക്ഷേത്രം പ്രസിഡന്റ് അതിയന്നൂർ ശ്രീകുമാർ, എസ്.എൻ.ഡി.പി നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാർ, സെക്രട്ടറി ആവണി ശ്രീകണ്ഠൻ എന്നിവർ സംസാരിക്കും. 3 ന് രാവിലെ 10 ന് നടക്കുന്ന ശ്രീനാരായണ കൺവെൻഷനിൽ പൂതംകോട് വേലപ്പൻ വിഷയാവതരണം നടത്തും. ഗ്രന്ഥശാല സെക്രട്ടറി പുഷ്പാകരപണിക്കർ അദ്ധ്യക്ഷത വഹിക്കും. രാത്രി 7.30 ന് നൃത്തനൃത്ത്യങ്ങൾ, 4 ന് രാവിലെ 10 ന് നടക്കുന്ന ശ്രീനാരായണ കൺവെൻഷനിൽ ഗുരുധർമ്മപ്രചാരണ സഭ ജില്ലാ പ്രസിഡന്റ് ഡോ.കെ.സുശീല വിഷയാവതരണം നടത്തും. വൈകിട്ട് 7ന് നടക്കുന്ന ഗുരുധർമ്മപ്രചാരണസഭാ വാർഷിക സമ്മേളനം ചെമ്പഴന്തി ഗുരുകുലം മഠാധിപതി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മപ്രചാരണസഭ കേന്ദ്രസമിതി അംഗം ജി.പ്രഭാകരപ്പണിക്കർ അദ്ധ്യക്ഷത വഹിക്കും. ടി.വി.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര ഉപദേശകസമിതി അംഗം അശോകൻ ശാന്തി, ഡോ.ജയകുമാർ .ആർ, അരുമാനൂർ ജി.മാധവൻ, അരുൺ എന്നിവർ സംസാരിക്കും. 5 ന് രാവിലെ 10 ന് നടക്കുന്ന ശ്രീനാരായണ പഠന കൺവെൻഷനിലെ ചിന്താവിഷ്ടയായ സീത ശതാബ്ദി ആഘോഷത്തിൽ എസ്.നൗഷാദ് വിഷയാവതരണം നടത്തും. ടി.ആർ. ജിജോ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 7 ന് നടക്കുന്ന ശ്രീനാരായണ ഗ്രന്ഥശാല വാർഷികം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.തുളസീധരൻ അദ്ധ്യക്ഷത വഹിക്കും. എം.എ.സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.കെ. പ്രീജ, നെല്ലിമൂട് പ്രഭാകരൻ, സാഹിത്യകാരൻ ഡി.അനിൽകുമാർ, വാർഡ് മെമ്പർ പൂതംകോട് സജികുമാർ എന്നിവർ സംസാരിക്കും. രാത്രി 9.30 ന് സിനിമാറ്റിക് ഡാൻസ്. 6 ന് രാവിലെ 10 ന് ശ്രീനാരായണ പഠനകൺവെൻഷനിൽ എസ്.ശ്രീവത്സൻ വിഷയാവതരണം നടത്തും. കോലത്തുകര സി.മോഹനൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 7 ന് നടക്കുന്ന ശ്രീനാരായണ ധർമ്മപ്രചാരണ സമ്മേളനം കേന്ദ്രസഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. ജി.ഗോപിനാഥൻ, ഡോ.രവീന്ദ്രൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗം അഡ്വ.എസ്.കെ. അശോക് കുമാർ, ആഭ്യന്തര വകുപ്പ് സെക്ഷൻ ഓഫീസർ പൂതംകോട് ആർ.ശ്രീകുമാർ എന്നിവർ സംസാരിക്കും. രാത്രി 10 ന് കോമഡി ഷോ.