പാലോട്: പ്ലാവറ കൈരളി ഗ്രന്ഥശാലാ സംഘത്തിനു വേണ്ടി നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. എ.എസ്. ബിനുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാഞ്ഞിരംപാറ മോഹനൻ, പേരയം ശശി, ഷീജാ പ്രസാദ്, ടി.എൽ. ബൈജു. ചായം ധർമ്മരാജൻ, ചൂടൽ മോഹനൻ, വി. ജയചന്ദ്രൻ, അബ്ദുൾ അയൂബ്, മണികണ്ഠൻ നായർ, സോമസുന്ദരൻ തുടങ്ങിയവർ സംസാരിച്ചു.കെ.എസ്.ബിമൽ സ്വാഗതവും ബീന നന്ദിയും പറഞ്ഞു