കല്ലമ്പലം: ഒറ്റൂർ തോപ്പുവിള അംഗൻവാടിക്ക് സ്വന്തം കെട്ടിടമായി. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്‌ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ അദ്ധ്യക്ഷയായി. ജി. രതീഷ്‌ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, അഡ്വ. സി.എസ്. രാജീവ്, സബീനാ ശശാങ്കൻ, രഹ്ന നസീർ, പ്രമീളാ ചന്ദ്രൻ എന്നിവർ സംസാരിച്ചു. വർക്കല ബ്ലോക്ക്‌ പഞ്ചായത്ത് 2017 - 18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആറു സെന്റ്‌ ഭൂമി വാങ്ങിയത്. തുടർന്ന് ബ്ലോക്ക്‌ പഞ്ചായത്ത് ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ വകയിരുത്തി വൈദ്യുതീകരണം ഉൾപ്പെടെ നടത്തി കെട്ടിട നിർമ്മാണം പൂർത്തിയാക്കി.