prasanthan

മുടപുരം : പെരുങ്ങുഴി ക്ഷീര വ്യവസായ സഹകരണ സംഘ ഭരണസമിതി തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാത്ഥികൾ മുഴുവൻ സീറ്റിലും വിജയിച്ചു. പി. പ്രശാന്തൻ, എസ്. ഇഖ് ബാൽ, ആർ. രമണൻ, എം.കെ.എ. റഷീദ്, ശ്രീകണ്ഠൻ നായർ, പത്മാവതി അമ്മ, റഹിലാബീവി, എസ്. രമ, കെ. സാരസാക്ഷൻ എന്നീ സ്ഥാനാർത്ഥികളാണ് വിജയിച്ചത്.
സി.പി.എം സ്ഥാനാർത്ഥികളുടെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് നാലുമുക്കിൽ നിന്ന് പെരുങ്ങുഴി ജംഗ്ഷൻ വരെയും തിരികെ ക്ഷീരസംഘം വരെയും പ്രകടനം നടത്തി. കയർഫെഡ് ചെയർമാൻ അഡ്വ. എൻ. സായികുമാർ, സി.പി.എം ഏര്യാ കമ്മിറ്റി അംഗങ്ങളായ ആർ. അനിൽ, ബി. ശോഭ, അഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത്ത്, അഴൂർ മുട്ടപ്പലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി. അനിലാൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ സി. സുര, വാരിജാക്ഷൻ, രഘുനാഥൻ നായർ, ടി.കെ. റിജി, ആർ. അനീഷ്, ആസിഫ് തുടങ്ങിയവർ പങ്കെടുത്തു. സംഘം പ്രസിഡന്റായി നാലാം തവണയും പി. പ്രശാന്തനെ തിരഞ്ഞെടുത്തു.