തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കുടംബവും ഇത്തവണയും പുതുവർഷം ആദ്യ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ ആദിവാസികൾക്കൊപ്പം ആഘോഷിക്കും. ജനുവരി 1ന് രാവിലെ 8ന് മൂന്നാറിൽ നിന്ന് പുറപ്പെടുന്ന ചെന്നിത്തലയും സംഘവും നടന്നാണ് കോളനിയിലെത്തുക. തുടർന്ന് അദ്ദേഹം ആദിവാസികളുടെ പ്രശ്നങ്ങൾ കേൾക്കും. ഉച്ചയ്ക്ക് അവരോടൊപ്പം ഭക്ഷണം കഴിക്കും. വൈകിട്ട് ആദിവാസികളുടെ പരമ്പരാഗത കലാപരിപാടികൾ കണ്ടശേഷം മടങ്ങും. ചെന്നിത്തല കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന കാലത്ത് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും, ഉന്നമനത്തിനുമായി ആരംഭിച്ച ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായാണ് ഈ സന്ദർശനം ആരംഭിച്ചത്. പിന്നീട് ആഭ്യന്തര മന്ത്രിയായപ്പോഴും പ്രതിപക്ഷനേതാവായപ്പോഴും പതിവ് തുടരുകയായിരുന്നു.