വെള്ളനാട്: ചെറിയ കേസുകൾ കോടതികൾക്ക് പുറത്ത് തീർപ്പാക്കിയാൽ കോടതികൾക്കും കക്ഷികൾക്കും സമയം ലാഭിക്കാമെന്ന് ഹൈക്കോടതി ജഡ്ജ് സുനിൽ തോമസ് പറഞ്ഞു. കമ്മ്യൂണിറ്റി മീഡിയേഷൻ പരിശീലന പരിപാടി ഡെയിൽവ്യൂ ഫാർമസി കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ജഡ്ജ് നാസർ അദ്ധ്യക്ഷത വഹിച്ചു. അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജയകൃഷ്ണൻ, ജില്ലാ ജഡ്ജ് ജോണി സെബാസ്റ്റ്യൻ, ഡെയിൽവ്യൂ ഡയറക്ടർ സി. ക്രിസ്തുദാസ്, മീഡിയേറ്റർ ട്രെയിനർമാരായ വി.ഭുവനേന്ദ്രൻ, കെ.പി.രണദിവെ, വിമല കെ.നമ്പ്യാർ,എ.ജൂബിയ എന്നിവർ സംസാരിച്ചു.തുടർന്ന് മീഡിയേറ്റർ ട്രെയിനർമാർ ക്ലാസുകൾ നയിച്ചു.ജനുവരി ഒന്നിന് നടക്കുന്ന സമാപന യോഗത്തിൽ ഹൈക്കോടതി ജഡ്‌ജി എ. മുഹമ്മദ് മസ്‌താക്ക് മുഖ്യാതിഥിയായിരിക്കും.