തിരുവനന്തപുരം: കിസാൻ കോൺഗ്രസ് ജില്ലാകമ്മിറ്റി വൃക്ഷത്തൈ നട്ട് പുതുവർഷത്തെ വരവേൽക്കുമെന്ന് ജില്ലാപ്രസിഡന്റ് മാരായമുട്ടം എം.എസ്. അനിൽ അറിയിച്ചു. 14 നിയോജക മണ്ഡലങ്ങളിലും പ്ളാവിൻതൈകൾ നടും. സംരക്ഷണ ചുമതല നിയോജകമണ്ഡലം കമ്മിറ്റികൾ ഏറ്റെടുക്കും. ജില്ലാതല ഉദ്ഘാടനം വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ നടക്കും.