മുടപുരം: കിഴുവിലം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ മുടപുരം കലുങ്ക് തോട്ടത്തിൽകാവ് റോഡിന്റെ പുനർ നിർമ്മാണം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ആർ. ശ്രീകണ്ഠൻ നായർ ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ലിപി മോൾ, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ കൂടത്തിൽ ഗോപിനാഥൻ, സി.പി.എം മുടപുരം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പി. പവനചന്ദ്രൻ, സി.പി.എം മുടപുരം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രിയദർശൻ, പി. വിപിനചന്ദ്രൻ, ഷിബു തുടങ്ങിയവർ പങ്കെടുത്തു. ജില്ലാപഞ്ചായത്തിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.