tv-r

തുറവൂർ: നാടൻ പാട്ടുകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. തുറവൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ പനച്ചിത്തറ വീട്ടിൽ സലീലൻ (43) ആണു മരിച്ചത്. തുറവൂർ രുദ്രാ നാട്ടുകലാകൂട്ടത്തിലെ ഗായകനാണ്. തുറവുർ തെക്ക് പട്ടത്താളിൽ പനയത്ത് ഘണ്ടാകർണക്ഷേത്രത്തിലെ ചിറപ്പു ഉത്സവത്തിന്റെ സമാപനത്തിലെ കലാപരിപാടിയ്ക്കിടെ ഞായറാഴ്ച രാത്രി 11.30നായിരുന്നു സംഭവം.ഉടൻ തുറവുർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: അമ്പിളി.മകൾ: ശിവനന്ദ.