വെഞ്ഞാറമൂട്: പൗരത്വ ദേദഗതി നിയമത്തിനെതിരെ കെ.എസ്.യു വാമനപുരം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ലോംഗ് മാർച്ച് വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് സാഗർ പങ്ങോട് നേതൃത്വം നൽകിയ മാർച്ച് കെ.പി.സി.സി നിർവാഹക സമിതി അംഗം രമണി.പി. നായർ ഉദ്ഘാടനം ചെയ്തു.കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.റിങ്കുപടിപ്പുരയിൽ ലോംഗ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു.ഷാനവാസ് ആനക്കുഴി, ജി. പുരുഷോത്തമൻ നായർ ,അഡ്വ.വെഞ്ഞാറമൂട് സുധീർ, സുധീർ ഷാ, നബീൽ കല്ലമ്പലം,ഷബിൻ ഹാഷിം, അമി തിലക്,ബിനു.എസ് നായർ, മഹേഷ് ചേരിയിൽ,രാജീവ് പി. നായർ, ദിനേശ്, രജിത്ത് തേമ്പാമൂട്, ശ്രീലാൽ, ജിതിൻ, അമാൻ, സിനോജ്, അഖിൻ തുടങ്ങിയവർ പങ്കെടുത്തു.മാർച്ച് വാമനപുരം ജംഗ്ഷനിൽ നിന്നാരംഭിച്ച് വെഞ്ഞാറമൂട്ടിൽ സമാപിച്ചു.