pada

വെഞ്ഞാറമൂട്: എസ്.എൻ.ഡി.പി യോഗം വാമനപുരം യൂണിയന്റെ ശിവഗിരി തീർത്ഥാടന പദയാത്ര വാമനപുരം ഗുരുമന്ദിരത്തിൽ നിന്നും ആരംഭിച്ചു. ജാഥാ ക്യാപ്ടൻ വേണു കാരണവർക്ക് പീതപതാക കൈമാറി എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ സെക്രട്ടറി രാജേഷ് പദയാത്ര ഉദ്ഘാടനം ചെയ്‌തു. വൈസ് ക്യാപ്ടന്മാരായ വാമനപുരം എസ്.ആർ. രജികുമാർ, ഷൈൻ കോലിയക്കോട്, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം ലിനു നളിനാക്ഷൻ, പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഞ്ജു തുടങ്ങിയവർ പങ്കെടുത്തു.