വെഞ്ഞാറമൂട്: കുട്ടികളുടെ നാടകവേദിയായ ആലന്തറ രംഗപ്രഭാതിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡോ. എസ്. ശാന്തകുമാരി അമ്മ അനുസ്മരണവും കവി സമ്മേളനവും നടന്നു. പിരപ്പൻകോട് അശോകൻ അദ്ധ്യക്ഷനായിരുന്നു. ജി. ശ്രീകണ്ഠൻ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന കവി സമ്മേളനത്തിൽ വിഭു പിരപ്പൻകോട്, ബി. ശ്യാമള, സതി, അനീഷ് കൈരളി, ചിത്രമോഹൻ, അഖില, ജി. സാംബൻ എന്നിവർ കവിതകൾ ആലപിച്ചു. രാജീവ് വെഞ്ഞാറമൂട് സ്വാഗതവും ഏ.ഇ അഷ്റഫ് നന്ദിയും പറഞ്ഞു. രംഗപ്രഭാതിന്റെ പ്രസിഡന്റ് ശ്രീമതി കെ.എസ്. ഗീത, ചീഫ് കോഓർഡിനേറ്റർ എസ്. ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.