വെഞ്ഞാറമൂട്: മൈത്രി നഗർ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം വെഞ്ഞാറമൂട് എസ്.എൻ.ഡി.പി ഹാളിൽ നടന്നു. വെഞ്ഞാറമൂട് പൊലീസ് ഇൻസ്പെക്ടർ ബി.ജയൻ യോഗം ഉദ്ഘാടനം ചെയ്തു. എസ്.ആർ.ലാൽ,ബിന്ദു,ഷിബു,ഷെരിർ വെഞ്ഞാറമൂട്,തുളസീധരൻ പിള്ള,അനിൽകുമാർ,ഷറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ സംസ്ഥാന സ്ക്കൂൾ കലോത്സവ പ്രതിഭകളായ അവനി സന്തോഷ്, ഹരിരാജ് എന്നിവരെ അനുമോദിച്ചു.നിർദ്ധനരായ രോഗിക്ക് ചികിത്സ സഹായം വിതരണം ചെയ്തു. പുതിയ ഭാരവാഹികളായി ദിൽഷ (പ്രസിഡന്റ്), ഷൈലജ (വൈസ് പ്രസിഡന്റ്), അനിൽകുമാർ (സെക്രട്ടറി), ഷാജഹാൻ (ജോയിന്റ് സെക്രട്ടറി), സതീശൻ നായർ ( ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.