വിതുര: കൊപ്പം മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ വാർഷികവും കുടുംബസംഗമവും ഇന്ന് വൈകിട്ട് 5ന് വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യും.റസിഡന്റ്സ് പ്രസിഡന്റ് ജി.രവീന്ദ്രൻനായർ അദ്ധ്യക്ഷത വഹിക്കും. ഗ്രന്ഥശാലയുടെ ഉദ്ഘാടനം വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി നിർവഹിക്കും.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ ഷാഹുൽനാഥ് അലിഖാൻ മുഖ്യപ്രഭാഷണം നടത്തും.റസിഡന്റ്സ് അസേ. സെക്രട്ടറി ബി.കൃഷ്ണൻനായർ,രക്ഷാധികാരി പി.എൻ.ചന്ദ്രഭാനു,ഫ്രാറ്റ് വിതുര മേഖലാ പ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,ജി.ഭുവനചന്ദ്രൻനായർ, ലാലൂജോൺ,എൽ.ഗിരിജാകുമാരി,പി.എസ്.സുജാത എന്നിവർ പങ്കെടുക്കും.