വിതുര:തൊളിക്കോട് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓഫീസ് ഉദ്ഘാടനവും ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ക്യാമ്പും നടത്തി..ഓഫീസ് ഉദ്ഘാടനം തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസും മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ആനാട് ജയനും നിർവഹിച്ചു. ഹോമിയോപ്പതി വകുപ്പ് ഡി.എം.ഒ ഡോക്ടർ സി.എസ്.പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക്അൻസർ,പഞ്ചായത്തംഗങ്ങളായ ജി.ജയകുമാർ,ആർ.രതികല,എസ്.ബിനിതാമോൾ,കെ.വി.ഷിബു,എൽ.എസ്.ലിജി,റസിഡന്റ്‌സ് പ്രസിഡന്റ് ജി.സുധാകരൻ,സെക്രട്ടറി ജി.ശശി,ട്രഷറർ പി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.