ആറ്റിങ്ങൽ: പ്രവർത്തി ദിവസമായിട്ടും നിരവധിപ്പേരാണ് ഇന്നലെ ഡിസംബർ ഫെസ്റ്റ് കാണാനെത്തിയത്. കൗതുക കാഴ്ചകളും വിവിധ കമ്പനികളുടെ ഉത്പന്നങ്ങളും സസ്യപ്രദർശനവും അക്വാ - പെറ്റ് ഷോയും കുതിര സവാരിയും കലാസന്ധ്യയും സന്ദർശകരുടെ കൈയടി നേടുകയാണ്. ജനുവരി 5വരെ നടക്കുന്ന ഡിസംബർ ഫെസ്റ്റിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെയാണ് പ്രവേശനം. കേരളകൗമുദി, കൗമുദി ടി.വി, സ്വയംവര സിൽക്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഡിസംബർ ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ന്യൂരാജസ്ഥാൻ മാർബിൾസ്, കൈരളി ജുവലേഴ്സ് എന്നിവരാണ് ഫെസ്റ്റിന്റെ കോ - സ്‌പോൺസർമാർ. 92.7 ബിഗ് എഫ്.എമ്മാണ് റേഡിയോ പാർട്ണർ. വിസ്‌മയ, കേരള ടുഡേ എന്നിവർ ചാനൽ പാർട്ണർമാരും ഹൃദയപൂർവം ന്യൂസ് ഓൺലൈൻ ന്യൂസ് പാർട്ണറുമാണ്. ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ‌് അതോറിട്ടി ഒഫ് ഇന്ത്യ, നാഷണൽ എസ്.സി / എസ്.ടി ഹബ് എന്നിവയുടെ പൂർണ പിന്തുണയും മേളയ്‌ക്കുണ്ട്. ചപ്പാത്തി മേക്കർ മുതൽ വ്യായാമ ഉപകരണങ്ങൾ,​ നാണയപ്രദർശനം,​ കൊതിയൂറുന്ന ഹൽവ,​ കരകൗശല വസ്തുക്കൾ എന്നിവ മേളയുടെ ശ്രദ്ധാകേന്ദ്രമാണ്.