രാവിലെ 4.30ന് പർണ്ണശാലയിൽ ശാന്തഹവനം, 5ന് ശാരദാമഠത്തിൽ വിശേഷാൽപൂജ, 5.30ന് മഹാസാധിപീഠത്തിൽ വിശേഷാൽ ഗുരുപൂജ, 6ന് മഹാസമാധി മന്ദിരത്തിൽ സമൂഹപ്രാർത്ഥന, തീർത്ഥാടന ഘോഷയാത്ര മഹാസമാധിയിൽ നിന്നും ആരംഭിക്കുന്നു. 6.30ന് മഹാസമാധിമന്ദിരത്തിൽ ഗുരുദേവകൃതികളുടെ പാരായണം,
10ന് തീർത്ഥാടക സമ്മേളനം: അദ്ധ്യക്ഷൻ, തീർത്ഥാടനസന്ദേശം: ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ഉദ്ഘാടനം: മുഖ്യമന്ത്റി പിണറായി വിജയൻ, മുഖ്യാതിഥി: റ്റാൻ എസ് എ വിഘ്നേശ്വരൻ (പ്രസിഡന്റ് ഓഫ് ദി സെനറ്റ് പാർലമെന്റ് ഓഫ് മലേഷ്യ), വിശിഷ്ടാതിഥികൾ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ജസ്റ്റിസ് കുര്യൻജോസഫ് (മുൻ സുപ്രിം കോടതി ജഡ്ജി), അടൂർപ്രകാശ് എം.പി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, അനുഗ്രഹപ്രഭാഷണം: ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ.സ്വാമി ശിവസ്വരൂപാനന്ദ. ശിവഗിരിമഠത്തിന്റെ ഔദ്യോഗിക മീഡിയയായ ശിവഗിരി ടിവി മൊബൈൽ ആപ്ലിക്കേഷന്റെ ലോഞ്ചിംഗ്- മുഖ്യാതിഥി റ്റാൻ എസ്.എ.വിഘ്നേശ്വരൻ .
12.30ന് മാധ്യമ സമ്മേളനം: അദ്ധ്യക്ഷൻ: മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാർ എം.പി, ഉദ്ഘാടനം: നിയമസഭാസ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മുഖ്യാതിഥി: മന്ത്റി കെ.ടി.ജലീൽ, മുഖ്യപ്രഭാഷണം: മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡോമിനിക്, പ്രഭാഷണം: വീണാജോർജ്ജ് എം.എൽ.എ, കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ ശങ്കർഹിമഗിരി. മഹാഗുരു മെഗാപരമ്പര സംവിധായകൻ ഡോ.മഹേഷ് കിടങ്ങിൽ.കൗമുദി ടിവിയിൽ സംപ്രേക്ഷണം ചെയ്ത മഹാഗുരു മെഗാപരമ്പര ശില്പികളെ അനുമോദിക്കുന്നു.
3.30ന് കൃഷി പരിസ്ഥിതി സമ്മേളനം : അദ്ധ്യക്ഷൻ: മന്ത്റി കെ.രാജു, ഉദ്ഘാടനം: മന്ത്റി കെ.കൃഷ്ണൻകുട്ടി. മുഖ്യാതിഥി: മന്ത്റി എ.കെ.ശശീന്ദ്രൻ,നന്ദി: കെ.സുദർശനൻ രചിച്ച ഗുരവെനമ: എന്ന പുസ്തകം പ്രകാശനം . ദേശീയ സസ്യജനിതക സംരക്ഷണ പുരസ്ക്കാരം ലഭിച്ച പ്ലാവ് ജയനെ ആദരിക്കും.
5.30ന് കൈത്തൊഴിൽ വ്യവസായ സമ്മേളനം: അദ്ധ്യക്ഷൻ: മന്ത്റി ടി.പി.രാമകൃഷ്ണൻ, ഉദ്ഘാടനം: മന്ത്റി ഇ.പി.ജയരാജൻ.
കലാപരിപാടികൾ
രാവിലെ 7ന് പ്രൊഫ.അയിലം ഉണ്ണികൃഷ്ണന്റെ ശ്രീനാരായണഗുരുദേവൻ കഥാപ്രസംഗം, രാത്രി 7.15ന് ശിവഗിരി ശ്രീനാരായണ സീനിയർ സെക്കന്ററി സ്കൂളും ശിവഗിരി നഴ്സിംഗ് കോളേജും അവതരിപ്പിക്കുന്ന കൾച്ചറൽ ഫെസ്റ്റ്, 10ന് തിരുവനന്തപുരം ജോസ്കോയുടെ മെഗാഹിറ്റ് ഗാനമേള ആന്റ് മിമിക്സ്ഷോ, 12.30ന് കൊല്ലം തപസ്യയുടെ ശ്രീഭൂതനാഥം നാടകം.