ടൈംടേബിൾ
ജനുവരി 23 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ എൽ എൽ.ബി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.പി.എ വീണ പരീക്ഷയുടെ പ്രാക്ടിക്കൽ ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ ജനുവരി 7 മുതൽ 13 വരെ നടത്തും.
പരീക്ഷാഫലം
എം.ഫിൽ ജിയോളജി, മാനേജ്മെന്റ് (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരള), മാനുസ്ക്രിപ്റ്റോളജി ഇൻ മലയാളം, റഷ്യൻ, സോഷ്യോളജി 2018 - 2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു
കേരള സർവകലാശാലാചരിത്രത്തെ അടിസ്ഥാനമാക്കി സ്ഥാപിക്കാനുദ്ദേശിക്കുന്ന 'കേരള സർവകലാശാല പൈതൃക മ്യൂസിയം' പ്രവർത്തന സജ്ജമാക്കുന്നതിനായി സർവകലാശാലയിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ധ്യാപക/അനദ്ധ്യാപകരുടേയും പൂർവ വിദ്യാർത്ഥികളുടെയും പങ്കാളിത്തവും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നു.