kerala-psc
kerala psc


തിരുവനന്തപുരം: പി.എസ്.സി പരീക്ഷയ്ക്കു മുന്നോ​ടി​യായി സ്ഥിരീ​ക​രണം നൽകു​ന്ന​തി​നു​ളള ഒ.​ടി.​പി മൊബൈൽ ഫോണിൽ സന്ദേ​ശ​മായി നൽകു​ന്ന​തിന് പുറമേ ഇ-​മെ​യിലായും ലഭ്യ​മാ​ക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കമ്മിഷൻ യോഗം തീരു​മാ​നി​ച്ചു.
ചുരു​ക്ക​പ്പ​ട്ടിക പ്രസി​ദ്ധീ​ക​രിക്കും
വ്യാവ​സാ​യിക പരി​ശീ​ലന വകു​പ്പിൽ, കാറ്റ​ഗറി നമ്പർ 370/2017 പ്രകാരം വിജ്ഞാ​പനം ചെയ്ത, ജൂനി​യർ ഇൻസ്ട്ര​ക്ടർ (പമ്പ് ഓപ്പ​റേ​റ്റർ കം മെക്കാ​നി​ക്).
കേരള കോ-ഓ​പ്പ​റേ​റ്റീവ് മിൽക് മാർക്ക​റ്റിംഗ് ഫെഡ​റേ​ഷൻ ലിമി​റ്റ​ഡിൽ, കാറ്റ​ഗറി നമ്പർ 257/2018 പ്രകാരം വിജ്ഞാ​പനം ചെയ്ത, സ്റ്റെനോ​ഗ്രാ​ഫർ ഗ്രേഡ് 2/സ്റ്റെനോ​ടൈ​പ്പിസ്റ്റ് ഗ്രേഡ് 2.
കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫ​യർ ഫണ്ട് ബോർഡിൽ, കാറ്റ​ഗറി നമ്പർ 108/2017 പ്രകാരം വിജ്ഞാ​പനം ചെയ്ത, കോൺഫി​ഡൻഷ്യൽ അസി​സ്റ്റന്റ് ഗ്രേഡ് 2.
ഫാർമ​സ്യൂ​ട്ടി​ക്കൽ കോർപ്പ​റേ​ഷൻ (ഐ.​എം.) കേരള ലിമി​റ്റ​ഡിൽ, കാറ്റ​ഗറി നമ്പർ 135/2015 പ്രകാരം വിജ്ഞാ​പനം ചെയ്ത, സ്റ്റെനോ​ഗ്രാ​ഫർ.
സാദ്ധ്യ​താ​പ​ട്ടിക പ്രസി​ദ്ധീ​ക​രിക്കും
വ്യാവ​സാ​യിക പരി​ശീ​ലന വകു​പ്പിൽ, കാറ്റ​ഗറി നമ്പർ 389/2017 പ്രകാരം വിജ്ഞാ​പനം ചെയ്ത, വർക്‌ഷോപ്പ് അറ്റൻഡർ - ആർക്കി​ടെ​ക്ച​റൽ അസി​സ്റ്റന്റ് (പ​ട്ടി​ക​ജാതി/പട്ടി​ക​വർഗ വിഭാ​ഗ​ക്കാർക്ക് മാത്രം).
തദ്ദേശസ്വയംഭരണ എൻജിനി​യ​റിംഗ് വിംഗിൽ, കാറ്റ​ഗറി നമ്പർ 306/2018 പ്രകാരം വിജ്ഞാ​പനം ചെയ്ത, ഓവർസി​യർ ഗ്രേഡ് 3/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 3 (സി​വിൽ) (പ​ട്ടി​ക​വർഗ​ക്കാർക്ക് മാത്രം)
റാങ്ക് ലിസ്റ്റ് പ്രസി​ദ്ധീ​ക​രിക്കും
ഹാർബർ എൻജിനി​യ​റിംഗ് വകു​പ്പിൽ, കാറ്റ​ഗറി നമ്പർ 16/2019 പ്രകാരം വിജ്ഞാ​പനം ചെയ്ത ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2/ഓവർസി​യർ ഗ്രേഡ് 2 (മെ​ക്കാ​നി​ക്കൽ).
ഹാർബർ എൻജിനി​യ​റിംഗ് വകു​പ്പിൽ, കാറ്റ​ഗറി നമ്പർ 85/2018 പ്രകാരം വിജ്ഞാ​പനം ചെയ്ത ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 3/ഓവർസി​യർ ഗ്രേഡ് 3 (സി​വിൽ)/ട്രേസർ.
പ്രായോ​ഗിക പരീക്ഷ നടത്തും
മൃഗ​സം​ര​ക്ഷണ വകു​പ്പിൽ, കാറ്റ​ഗറി നമ്പർ 493/2017 പ്രകാരം വിജ്ഞാ​പനം ചെയ്ത, ട്രാക്ടർ ഡ്രൈവർ (രണ്ടാം എൻ.​സി.​എ.- പട്ടി​ക​ജാ​തി).
അഭി​മുഖം നടത്തും
ആരോഗ്യ വകു​പ്പിൽ, കാറ്റ​ഗറി നമ്പർ 109/2019 പ്രകാരം വിജ്ഞാ​പനം ചെയ്ത, അസി​സ്റ്റന്റ് സർജൻ/കാഷ്വാ​ലിറ്റി മെഡി​ക്കൽ ഓഫീ​സർ (മൂന്നാം എൻ.​സി.​എ.- പട്ടി​ക​ജാതി വിഭാ​ഗ​ത്തിൽ നിന്നു​ളള പരി​വർത്തിത ക്രിസ്ത്യാ​നി​കൾ).
കേരള കോ-ഓ​പ്പ​റേ​റ്റീവ് മിൽക്ക് മാർക്ക​റ്റിങ് ഫെഡ​റേ​ഷൻ ലിമി​റ്റ​ഡിൽ, കാറ്റ​ഗറി നമ്പർ 344/2018 പ്രകാരം വിജ്ഞാ​പനം ചെയ്ത, സ്റ്റോഴ്സ് പർച്ചേസ് ഓഫീ​സർ(ജ​ന​റൽ കാറ്റ​ഗ​റി).
കേരള കോ-ഓ​പ്പ​റേ​റ്റീവ് മിൽക്ക് മാർക്ക​റ്റിങ് ഫെഡ​റേ​ഷൻ ലിമി​റ്റ​ഡിൽ, കാറ്റ​ഗറി നമ്പർ 412/2017 പ്രകാരം വിജ്ഞാ​പനം ചെയ്ത, ടെക്നി​ക്കൽ സൂപ്രണ്ട് (എൻജിനി​യ​റിംഗ്) (സൊ​സൈറ്റി കാറ്റ​ഗ​റി).