തിരുവനന്തപുരം:പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നും കുപ്പിവെള്ള യൂണിറ്റ് വാട്ടർ അതോറിട്ടിയിൽ നിലനിറുത്തണമെന്നും ആവശ്യപ്പെട്ട് വാട്ടർ അതോറിട്ടി പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലഅതോറിട്ടി ആസ്ഥാനത്തേക്ക് മാർച്ചും ധർണയും നടത്തി.കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.സന്തോഷ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ആർ.ജനാർദ്ദനൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി.കൃഷ്‌ണൻകുട്ടി നായർ,​ ജി.ശശി,​സുകുമാരൻ നായർ,​ അരുവിക്കര വിജയൻ,​കെ.വിജയകുമാർ,​മന്മഥൻ നായർ,​രവിദാസ്,​അരുമാനൂർ മോഹൻ,ആർ.വി.സന്തോഷ് കുമാർ,​എ.ഡി.ബാബുരാജ്,​ അനീഷ്,​പ്രദീപ്,​എം.എം.ജോർജ്,​എം.സുരേഷ്,​ ശിവശങ്കരൻ,​രാജമാണിക്യം എന്നിവർ സംസാരിച്ചു.