വർക്കല:ഗുരുധർമ്മ പ്രചരണസംഘം സംസ്ഥാനകമ്മിറ്രിയുടെ ആഭിമുഖ്യത്തിൽ ആർ.ശങ്കറുടെ ജന്മഗ്രാമമായ പുത്തൂരിൽ നിന്നും എഴുകോൺ രാജ്മോഹൻ,ബി.സ്വാമിനാഥൻ,എസ്.ശാന്തിനി എന്നിവരുടെ നേതൃത്വത്തിലുളള തീർത്ഥാടനപദയാത്ര മഹാസമാധിയിലെത്തിച്ചേർന്നു.ജില്ലാ അതിർത്തിയായ കാപ്പിൽ പാലത്തിൽ വച്ച് മുൻ എം.എൽ.എ എഴുകോൺ നാരായണൻ പദയാത്രക്യാപ്റ്രനെ മഞ്ഞഷാൾ അണിയിച്ച് സ്വീകരിച്ചു.