തിരുവനന്തപുരം: പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായ കള്ളിക്കാട് രാമചന്ദ്രന്റെ സ്മരണാർത്ഥം കള്ളിക്കാട് ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും പ്രസ്ക്ലബ് ഹാളിൽ സംവിധായകൻ ജി.എസ്.വിജയൻ ഉദ്ഘാടനം ചെയ്തു.സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. കഥാപുരസ്കാരം പ്രതാപൻ,നവാഗത സംവിധായകനുള്ള പുരസ്കാരം ജഹാംഗീർ ഉമ്മർ,നവാഗത നടൻ,നടി പുരസ്കാരം യഥാക്രമം കിടിലം ഫിറോസ്, അരുന്ധതി എന്നിവർ ഏറ്റുവാങ്ങി.ബിജു രമേശ്,ജോർജ് തോമസ്,ജസ്റ്റിൻ ജോൺ,രെജു കൊമ്പശേരിയിൽ തുടങ്ങിയവർ സംസാരിച്ചു.