photo

നെടുമങ്ങാട്: ഏണിക്കര ഹരിതം റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ പുതുവർഷത്തിൽ പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കാൻ അസോസിയേഷൻ അംഗങ്ങൾ പ്രതിജ്ഞയെടുത്തു. പ്ലാസ്റ്റിക് മുക്ത കേരള ഗ്രാമം പരിപാടിയുടെ ഭാഗമായാണ് റസിഡന്റ്‌സ് അസോസിയേഷന്റെ തീരുമാനം.ഏണിക്കര കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ക്രിസ്മസ്, പുതുവത്സര ആഘോഷ പരിപാടിയിലാണ് അസോസിയേഷൻ കുടുംബാംഗങ്ങൾ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയെടുത്തത്. ഹരിതം പ്രസിഡന്റ്‌ എസ്.വിജയകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം.എസ് അനില ഉദ്‌ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ അനിൽകുമാർ, വീണ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഹരിതം സെക്രട്ടറി അജിത് കുമാർ സ്വാഗതവും സ്മിത വിനോദ് നന്ദിയും പറഞ്ഞു. ബെൻമോഹന്റെ ഗാനമേളയും യുവജനങ്ങളുടെ കലാപരിപാടികളും അരങ്ങേറി.