വെള്ളറട:വയോധികർക്കായി അത്യാധുനിക സൗകര്യങ്ങളോടെ അരുവിയോട്ടിൽ പണികഴിപ്പിച്ച പകൽ വീടിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് സികെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിക്കും. പെരുങ്കടവിള ബ്ലോക്കു പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിലാണ് മന്ദിരം നിർമ്മിച്ചത്. പാലിയോട് ബ്ലോക്കു ഡിവിഷൻ മെമ്പർ പാലിയോട് ശ്രീകണ്ഠൻ മുൻകൈയെടുത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.ആധുനീക രീതിയിലുള്ള ടോയിലറ്റ് വാഷ്‌റൂം,ലൈബറി,വിശ്രമ ഹാൾ,ഹൈഡെഫനിഷൻ ടിവി കോർണർ,വൈഫൈ പോർട്ട്,മൊബൈൽ ചാർജിംഗ് പോർട്ട്,ഫാൻ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്.ബ്ലോക്കു പഞ്ചായത്തു നിർമ്മിച്ചു നൽകുന്ന പകൽ വീടിന്റെ സംരക്ഷണം ഉൾപ്പെടെ പൂർണ ഉത്തരവാദിത്തം ഗ്രാമപഞ്ചായത്തിനാണ്.