kaumudy-tv

തിരുവനന്തപുരം: കൗമുദി ടി.വി നിർമ്മിച്ച് നൂറ് എപ്പിസോഡുകളായി സംപ്രേഷണം ചെയ്ത "മഹാഗുരു" മെഗാപരമ്പരയുടെ ഡി.വി.ഡി യുടെയും സമ്പൂർണ തിരക്കഥാപുസ്തകത്തിന്റെയും പ്രകാശനം ഇന്ന് ശിവഗിരിയിൽ നടക്കുന്ന തീർത്ഥാടനസമ്മേളനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

രാവിലെ 10ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മലേഷ്യൻ സെനറ്റ് പാർലമെന്റ് പ്രസിഡന്റ് സ്റ്റാൻ എസ്.എ വിഘ്നേശ്വരൻ മുഖ്യാതിഥിയാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വ്യവസായ പ്രമുഖൻ എം.എ.യൂസഫലി, ജസ്റ്റിസ് കുര്യൻജോസഫ്, കാനം രാജേന്ദ്രൻ, കെ.സി. വേണുഗോപാൽ, ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, അഡ്വ. വി.ജോയി എം.എൽ.എ, മുരളിയ ഗ്രൂപ്പിലെ മുരളീധരൻ, തീർത്ഥാടക സംഘാടകസമിതി വൈസ് ചെയർമാൻ സുരേഷ് കുമാർ മധുസൂദനൻ തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് നടക്കുന്ന മാദ്ധ്യമ സമ്മേളനത്തിൽ മഹാഗുരുവിന്റെ അണിയറ ശില്പികളെ ആദരിക്കും.

ശ്രീനാരായണഗുരുവിന്റെ ജനനം മുതൽ മഹാസമാധി വരെയുള്ള സമ്പൂർണ ചരിത്രമായ മഹാഗുരുവിന്റെ നിർമ്മാണം

കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവിയാണ് നിർവഹിച്ചിരിക്കുന്നത്. സംവിധാനം: മഹേഷ് കിടങ്ങിൽ, ​രചന: മഞ്ചു വെള്ളായണി.