dec30d

ആറ്റിങ്ങൽ: റോയൽ എൻഫീൽഡ്,​ ജാവ ബൈക്കുകളിൽ ഘടിപ്പിക്കാനുള്ള മെറ്റൽ ബോക്‌സ് യുവാക്കളുടെ ശ്രദ്ധനേടി. ഇന്ത്യയിൽ ആദ്യമായാണ് ബൈക്കുകൾക്ക് അനുയോജ്യമായ തരത്തിൽ ബോക്‌സ് രൂപകല്പന ചെയ്‌തിരിക്കുന്നത്. വടശേരിക്കോണം ജെ.ആർ ഇന്റസ്ട്രീസാണ് ഇതിന്റെ നിർമ്മാതാക്കൾ. വാഹനത്തിന്റെ അതേ നിറത്തിൽ ഓർ‌‌ഡറനുസരിച്ച് രണ്ട് വശങ്ങളിലേക്കും ബോക്‌സ് ലഭിക്കും. വാഹനത്തിന്റെ ബോഡിയിൽ നിന്നും പുറത്തേക്ക് തള്ളാത്ത രീതിയിലാണ് രൂപകല്പന. അതിനാൽ പിന്നിൽ യാത്രചെയ്യുന്നവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. 500 രൂപ അടച്ച് മേളയിൽ ബുക്ക് ചെയ്യുന്ന 100 പേർക്ക് വിലയിൽ 500 രൂപ ഇളവ് നൽകും.

ഫോട്ടോ: റോയൽ ബോക്‌സിന്റെ സ്റ്റാൾ