വർക്കല: ഇടവ വെൺകളം പുന്നകുളം പുത്തൻവീട്ടിൽ പരേതനായ മുഹമ്മദ് ഇല്യാസിന്റെയും റജിയയുടെയും മകൻ ഷംനാദ് (47) മസ്കറ്റിൽ നിര്യാതനായി. സിപി എം ജനതാമുക്ക് ബ്രാഞ്ച് സെക്രട്ടറി, എസ്എഫ്ഐ വർക്കല എസ്എൻ കോളേജ് യൂണിറ്റ് സെക്രട്ടറി, ഡിവൈഎഫ്ഐ വർക്കല മുനിസിപ്പൽ സെക്രട്ടറി, റെഡ് വോളന്റിയർ ക്യാപ്റ്റൻ, ജനത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സുജിന. മക്കൾ: ഷജീർ, ഇർഫാൻ. സഹോദരൻ ഷബാബ്.
കബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഓടയം വലിയ പള്ളിയിൽ.