obitury

നെടുമങ്ങാട് : അമിത വേഗതയിലെത്തിയ കാറിടിച്ച് നെടുമങ്ങാട് വാളിക്കോട് ദാറുൽ ഷിഫായിൽ അബ്ദുൽ റഹീം (44) മരിച്ചു.യൂബർ ഇൗറ്റ്സ് തൊഴിലാളിയായ അബ്ദുൽ റഹീം ഓർഡർ എടുക്കാനായി വെള്ളയമ്പലം - ശാസ്തമംഗലം റോഡിൽ ബൈക്ക് പാർക്കുചെയ്ത ശേഷം റോഡു മുറിച്ചു കടക്കുന്നതിനിടയിലാണ് കാറിടിച്ചു തെറിപ്പിച്ചത്.കാർ നിറുത്താതെ പോയി .മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ സനിത.മക്കൾ : ഫാത്തിമ, ഷിഫാന.