ആറ്റിങ്ങൽ: ഡിസംബർ ഫെസ്റ്റിൽ അനർട്ട് ഒരുക്കിയ ഊർജ മിത്ര അക്ഷയ ഊർജ സേവന കേന്ദ്രത്തിൽ ഊർജം എങ്ങനെ സംരക്ഷിക്കാമെന്നുള്ള വിശദീകരണത്തോടൊപ്പം അനർട്ടിന്റെ ഊർജ സംരക്ഷണ സാമഗ്രികളും പരിചയപ്പെടുത്തുന്നു. സോളാർ പവർ പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, സോളാർ വാട്ടർ ഹീറ്റർ, സോളാർ റാന്തൽ, സോളാർ ഹോംലൈറ്റിംഗ് സിസ്റ്റം, സോളാർ തെരുവ് വിളക്കുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഈ സ്റ്റാളിൽ ലഭ്യമാണ്. ഊർജ മിത്ര വില്പനാനന്തര സേവനവും അക്ഷയോർജ ഉപകരണങ്ങളുടെ മെയിന്റനൻസും സാങ്കേതിക വിദഗ്ദ്ധരുടെ സഹായവും എല്ലാ നിയോജക മണ്ഡലത്തിലും ഒരുക്കിയിട്ടുണ്ട്. ഇവ സംബന്ധിച്ച ലഘുലേഖയും സ്റ്റാളിൽ വിതരണം ചെയ്യുന്നുണ്ട്.