തിരുവനന്തപുരം: സംസ്ഥാന-ജില്ലാ സഹകരണ ബാങ്ക് പെൻഷൻകാരുടെ പ്രശ്നം പരിഹരിക്കാൻ തയാറാകാത്തതിൽ പ്രതിഷേധിച്ച് സഹകരണ ബാങ്ക് പെൻഷൻകാർ ജനുവരി 3ന് സഹകരണ പെൻഷൻ ബോർഡ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ സഹകരണ ബാങ്ക് റിട്ട. എംപ്ലോയീസ് ഫെഡറേഷന്റെയും കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് റിട്ട. സ്റ്റാഫ് വെൽഫയർ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധം. രാവിലെ 10.30ന് വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.